ഖത്തർ അമീറിന്റെ ഫ്രാൻസിലെ വസതിയിൽ കവർച്ച

  • 15/08/2021



ദോഹ: ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഫ്രാന്‍സിലെ വസതിയില്‍ കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്.  നാലുപേരടങ്ങുന്ന സംഘം വാതില്‍ പൊളിച്ച് അകത്തു കയറി കവര്‍ച്ച നടത്തിയതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.. വാച്ചുകള്‍ ഉള്‍പെടെയുള്ള വിലപിടിപ്പുള്ള ആഢംബര വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പ്രമുഖ വാർത്താ ഏജൻസിയായ  എ. എഫ് .പി പ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് മെഡിറ്ററേനിയന്‍ റിസോര്‍ട്ട് ഓഫ് കാന്‍സിനു സമീപമാണ് അമീറിന്റെ പാലസ്.കവര്‍ച്ച നടക്കുമ്പോള്‍ ചില രാജ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നതായി മറ്റൊരു പത്രം ആര്‍.ടി.എല്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചക്കാരിൽ ഒരാൾ ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പ്രധാനമായും വാച്ചുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

1990കളിലാണ് ഖത്തർ രാജ കുടുംബം ഫ്രഞ്ച് വസതി സ്വന്തമാക്കിയത്. 75 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായ കൊട്ടാരമാണിത്.

Related News