രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി വന്‍ജനക്കൂട്ടം; ആകാശത്തേക്ക് വെടിയുതിര്‍ത്ത് പട്ടാളം; ദയനീയ ദൃശ്യങ്ങള്‍

  • 16/08/2021


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപാലയനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത്. സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രഖ്യാപക്കുമ്പോള്‍ ആശങ്കപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് നടക്കുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.

അഷ്‌റഫ് ഗനി രാജ്യം പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് ഇരച്ചെത്തുന്നത് സി17 എ സൈനിക വിമാനത്തില്‍ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി രാജ്യം വിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും കാബൂളിലെ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക് കൂടി പ്രവേശിച്ചുകൊണ്ട് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണമായ നിയന്ത്രണം ഉറപ്പു വരുത്തിക്കഴിഞ്ഞു. രണ്ടു പതിറ്റാണ്ടുകളോളം നീണ്ട യുദ്ധത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ കൈവന്ന കയ്പു നിറഞ്ഞ രാഷ്ട്രീയ സാഹചര്യം അമേരിക്കയിലെയും മറ്റു ലോക രാജ്യങ്ങളിലെയും സര്‍ക്കാരുകളില്‍ ആശങ്കകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഈ അവസരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഒന്ന് വിലയിരുത്താം.

യു എസിന്റെ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അഷ്‌റഫ് ഘാനി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് കാബൂളിലെ രാഷ്ട്രപതിയുടെ വസതി താലിബാന് കൈമാറി. മൂന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് താലിബാന്‍ രാഷ്ട്രപതിയുടെ കൊട്ടാരത്തിന് മേലെ അവകാശവാദം ഉന്നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമം അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമാധാനപരമായാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് ആയിരുന്ന അഷ്‌റഫ് ഘാനി ഞായറാഴ്ച രാജ്യം വിട്ട് തജാക്കിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കാബൂളിലെ എംബസിയില്‍ നിന്ന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനാണ് അമേരിക്കയുടെ തീരുമാനമെന്ന് ഞായറാഴ്ച സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ യു എസ് എംബസിയിലെ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും കാബൂള്‍ വിമാനത്താവളത്തിലൂടെ രാജ്യം വിട്ടു. എംബസിയുടെ കെട്ടിടത്തിനു മുകളില്‍ നിന്ന് യു എസ് പതാക നീക്കം ചെയ്തു. മറ്റു വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകളും തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റാന്‍ ശ്രമം നടത്തി വരികയാണ്. കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ യു എസ് എംബസി ആവശ്യപ്പെട്ടു.

'കാബൂളിലെ സുരക്ഷാ സാഹചര്യം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി വാര്‍ത്തകള്‍ വരുന്നു. അതിനാല്‍, യു എസ് പൗരന്മാര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ നിലകൊള്ളാന്‍ ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കുന്നു', യു എസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

https://www.youtube.com/watch?v=MMmC6Jp80ww

Related News