കോവിഡ് ഡേറ്റ കേരളം മറച്ച് പിടിക്കുന്നു; വിദഗ്ധ സമിതി മിനിട്‌സ് പോലും പുറത്ത് വിടുന്നില്ല: വിഡി സതീശന്‍

  • 25/08/2021


തിരുവനന്തപുരം: കോവിഡ് സംബന്ധമായ ആരോഗ്യ ഡേറ്റ കേരളം മറച്ച് പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ വിവരങ്ങള്‍ വിലയിരുത്തി വേണം കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍. കഴിഞ്ഞ 2021 ജൂലൈ മുതല്‍ കോവിഡ് വിദഗ്ധ സമിതി മിനിട്‌സ് പോലും പുറത്ത് വിടുന്നില്ല. സര്‍ക്കാരിന്റെ വിദഗ്ധ സമിതിക്ക് പോലും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്റിജന്‍ ടെസ്റ്റ് ശാസ്ത്രീയമല്ല. ആര്‍ടിപിസിആര്‍ പരിശോധനയിലേക്ക് സംസ്ഥാനം പൂര്‍ണാര്‍ഥത്തില്‍ മാരണമെന്നും അദ്ദേഹം പറഞ്ഞു.

ധര്‍മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം. ധര്‍മടത്തെ രണ്ട് പേര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ഇവരെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Related News