കോൺഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികൾ യുഡിഎഫിലേക്കും: യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആർഎസ്പി

  • 30/08/2021


തിരുവനന്തപുരം: സംസ്ഥാനനേതൃമാറ്റവും ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമടക്കം  കോൺഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികൾ യുഡിഎഫിലേക്കും. ആർഎസ്പി, യുഡിഎഫ് വിടാനൊരുങ്ങുന്നുവെന്ന് സൂചന. യുഡിഎഫ് യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആർഎസ്പി തീരുമാനിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് യുഡിഎഫിനുള്ളിൽ ഉഭയകക്ഷി ചർച്ച നടത്തണമെന്ന് നേരത്തെ ആർഎസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല. യുഡിഎഫ് യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ഇതോടെയാണ് കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി സെക്രട്ടറിയേറ്റ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. മുന്നണി വിടുന്നതിനെക്കുറിച്ചും പാർട്ടിയിൽ ആലോചനയുണ്ടെന്നാണ് വിവരം. 

ഇപ്പോൾ കോൺഗ്രസിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും മുന്നണിയിൽ പ്രശ്നമാകുമെന്ന് ആർഎസ് പി  സംസ്ഥാന സെക്രട്ടറി അസീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. യുഡിഎഫ് തെറ്റ് തിരുത്തണം. ഇന്നത്തെ നിലയിൽ പോയാൽ പോരെന്ന് വ്യക്തമാക്കി ജൂലൈ 28  കത്ത് നൽകിയിട്ടുണ്ട്.  40 ദിവസമായിട്ടും ആർഎസ്പിയെ ചർച്ചക്ക് വിളിക്കാത്തതിലാണ് അത്യപ്തിയുള്ളതെന്നും യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനമെടുത്തത് അതിനാലാണെന്നും അസീസ് കൂട്ടിച്ചേർത്തു. 

Related News