കൊറോണ വ്യാജപ്രചാരണം : ഏറ്റവും മുന്നിൽ ഇന്ത്യയെന്ന് പഠനറിപ്പോർട്ട്

  • 16/09/2021


ന്യൂഡെൽഹി: സാമൂഹികമാധ്യമങ്ങളിലൂടെ കൊറോണ വ്യാജപ്രചാരണം നടത്തിയ രാജ്യങ്ങളിൽ ഇന്ത്യ മുന്നിലെന്ന് പഠനറിപ്പോർട്ട്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 138 രാജ്യങ്ങളിലെ 9657 തെറ്റായ വിവരങ്ങളാണ് വിശകലനം ചെയ്തത്.

94 സംഘടനകൾ ചേർന്നാണ് വിവരങ്ങൾ പരിശോധിച്ചത്. ഇന്ത്യയിൽ 18.07 ശതമാനം തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുെവച്ചു. രാജ്യത്ത് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ കൂടുതലാണെന്നതാണ് നിരക്കുകൂടാൻ കാരണം. ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന ധാരണക്കുറവും തെറ്റായ വിവരങ്ങൾ പങ്കുെവക്കാൻ കാരണമായെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യക്കുപിന്നിൽ യു.എസ് (9.74 ശതമാനം), ബ്രസീൽ (8.57 ശതമാനം), സ്പെയിൻ (8.03 ശതമാനം) എന്നീ രാജ്യങ്ങളാണുള്ളത്. തെറ്റായ വിവരങ്ങൾ പങ്കുെവച്ച സാമൂഹികമാധ്യമങ്ങളിൽ ഒന്നാമത് ഫെയ്സ്ബുക്കാണ്-66.87 ശതമാനം.

നേരത്തേ, ലോകാരോഗ്യസംഘടനയും കോവിഡ് വ്യാജപ്രചാരണത്തിനെതിരേ മുന്നറിയിപ്പ് നൽകിയിരുന്നു.

Related News