യുഎൻ നയതന്ത്രപ്രതിനിധി താലിബാൻ വക്താവുമായി കൂടിക്കാഴ്ച്ച നടത്തി

  • 16/09/2021


ദോഹ : യുണൈറ്റഡ് നേഷൻസിന്റെ നയതന്ത്രപ്രതിനിധി ഡെബോറ ലിയോൺ താലിബാൻ വക്താവുമായി കൂടിക്കാഴ്ച്ച നടത്തി. ദോഹയിലെ താലിബാൻ ഓഫീസിൽ നടന്ന ചർച്ചയിൽ സ്ഥാപകനേതാവും, പുതിയ താലിബാൻ ഭരണകൂടത്തിലെ ഉപപ്രധാനമന്ത്രിയുമായ മുല്ലാ അബ്ദുൾ ഗാനി ബരാദറാണ് താലിബാനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

അന്താരാഷ്ട്രമാധ്യമമായ 'ഉനാമ ന്യൂസാണ് കൂടിക്കാഴ്ചയുടെ വാർത്ത പുറത്തുവിട്ടത്. അഫ്ഗാനിലെ പൗരന്മാരുടെ അവകാശങ്ങളും, സ്ത്രീകളെയും കുട്ടികളെയും താലിബാൻ പരിഗണിക്കുന്ന രീതിയും ചർച്ചയിൽ വിഷയമായി. 

അഫ്ഗാനിസ്ഥാൻ സാമ്പത്തികമായി തകർന്നടിയാതിരിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ താലിബാന് യുഎൻ പ്രതിനിധി നിർദ്ദേശം നൽകിയതായും ഉനാമ റിപ്പോർട്ട് ചെയ്തു.

Related News