തിരുവോണം ബംബര്‍ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനമായ 12 കോടി രൂപ ഈ ടിക്കറ്റിന്

  • 19/09/2021

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്നു. തൃപ്പുണിത്തുറയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

TE 645465  എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്ക് നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ലഭിക്കുക. 12 കോടിയുടെ പത്ത് ശതമാനമായ 1.20 കോടി രൂപയാണ് ഏജന്‍സി കമ്മീഷന്‍.
 
ബാക്കി തുകയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതിയായി ഈടാക്കുക. 3.24. ആറ് പേര്‍ക്ക് വീതം ഓരോ കോടി രൂപയാണ് തിരുവോണം ബംബര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി ലഭിക്കുക.

പത്ത് ലക്ഷം രൂപ ഓരോ സീരിസിലേയും 2 പേര്‍ക്ക് വീതം പന്ത്രണ്ട് പേര്‍ക്കാണ് മൂന്നാം സമ്മാനം. പന്ത്രണ്ട് പേര്‍ക്ക് 5 ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം ലഭിക്കുക. 108 പേര്‍ക്ക് ഒരു ലക്ഷം വീതമാണ് അഞ്ചാം സമ്മാനം.

ആറാം സമ്മാനമായി അവസാന നാലക്കത്തിന് 5000 രൂപ ലഭിക്കും. മൂവായിരം രൂപ ഏഴാം സമ്മാനവും രണ്ടായിരം രൂപ എട്ടാം സമ്മാനവും ആയിരം രൂപ പത്താം സമ്മാനവും ലഭിക്കും. 5 ലക്ഷം രൂപ വീതം 5 പേര്‍ക്കാണ് സമാശ്വാസ സമ്മാനം

ജൂലൈ 22ന് ആയിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തിരുവോണം ബംബര്‍ ഭാഗ്യക്കുറി 2021 ടിക്കറ്റ് പ്രകാശനം ചെയ്തത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralalotteries.com) പൂര്‍ണമായ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ വര്‍ഷം ടിക്കറ്റ് വില്‍പ്പനയില്‍ ഉണ്ടായത്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റു പോയത്.

Related News