സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

  • 22/09/2021


മലപ്പുറം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. മലപ്പുറം വളാഞ്ചേരിയി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

ഇദ്ദേഹത്തിന് നേരത്തെ കൊറോണ ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണനന്തര ചികിത്സയിൽ കഴിഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമാവുകയുമായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 6.15 ഓടെ ആയിരുന്നു മരണം.

Related News