ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി സ്പെയിനിൽ നിന്ന് 112 വയസ്സുള്ള മുത്തച്ഛൻ

  • 03/10/2021


മാഡ്രിഡ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി സ്പെയിനിന്റെ സാറ്റൂറിനോ ഡി ലാ ഫ്യൂന്റേ ഗാർസിയ എന്ന മുത്തച്ഛൻ. 112 വയസ്സും 211 ദിവസവും പ്രായമുണ്ട് ഇദ്ദേഹത്തിന്.

ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അനുസരിച്ച്, വടക്കുപടിഞ്ഞാറൻ സ്‌പെയിനിലെ ലിയോണിന്റെ അയൽ സംസ്ഥാനത്താണ് 1019 ഫെബ്രുവരി 11 ന് സാറ്റൂറിനോ ജനിച്ചത്.

എന്നാൽ അദ്ദേഹം എപ്പോഴും തന്റെ ജന്മദിനം ആഘോഷിക്കുന്നത് ഫെബ്രുവരി 8 നാണ്. തന്റെ ദീർഘായുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 112-കാരനായ അദ്ദേഹം പറഞ്ഞുത്, 'ശാന്തമായ ഒരു ജീവിത'മാണ് എല്ലാത്തിനും കാരണം എന്നാണ്.

4.92 അടി ഉയരമാണ് സാറ്റൂറിനോയ്ക്ക ഉള്ളത്. ജോലി ഷൂ നിർമ്മാണം ആണ്. സാറ്റൂറിനോയ്ക്കും ഭാര്യ അന്റോണിന ബാരിയോ ഗുട്ടിയറസിനും ഏഴ് പെൺമക്കളും ഒരു മകനുമുണ്ടായിരുന്നു. മകൻ ചെറുപ്പത്തിൽ മരിച്ചു. ഇന്ന്, അദ്ദേഹത്തെ പെൺമക്കളും മരുമകനും പരിപാലിക്കുന്നു.

Related News