ഉപയോക്താക്കള്‍ക്ക്​ ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിച്ച് ഫേസ്​ബുക്ക്​ സി.ഇ.ഒ മാര്‍ക്ക്​ സുക്കര്‍ബര്‍ഗ്​

  • 05/10/2021


 
ഏഴുമണിക്കൂറുകള്‍ക്ക്​ ശേഷം പണിമുടക്കിയ പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്​ബുക്ക്​, വാട്​സ്​ആപ്പ്​, ഇന്‍സ്​റ്റഗ്രാം എന്നിവ വീണ്ടും പ്രവര്‍ത്തനസജ്ജമായി.

തിങ്കളാഴ്ച രാത്രി ഒമ്പത്​ മണിയോടെയാണ്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലുള്ള സാമൂഹിക മാധ്യമ അപ്ലക്കേഷനുകള്‍ നിശ്ചലമായത്​. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രശ്​നം ഭാഗികമായി പരിഹരിച്ചതോടെയാണ്​ സമൂഹ മാധ്യമ ലോകം വീണ്ടും സജീവമായത്​. എന്നാല്‍ ഫേസ്​ബുക്ക്​ മെസഞ്ചറിന്‍റെ പ്രശ്​നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും പ്രശ്​നങ്ങള്‍ നേരിടുന്നതായി ചില വാട്​സ്​ആപ്പ്​ ഉപയോക്താക്കളും പരാതിപ്പെടുന്നു.

വാട്​സ്​ആപ്പില്‍ ​മെസ്സേജുകള്‍ അയക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു നിലച്ചിരുന്നത്​​. ഫേസ്​ബുക്കിലും ഇന്‍സ്റ്റയിലും ഫീഡുകള്‍ ലോഡാവാത്ത അവസ്ഥയുമുണ്ടായി​.ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഫേസ്​ബുക്കിന്‍റെ ഓഹരിയില്‍ ഇടിവുണ്ടായിരുന്നു. ഫേസ്​ബുക്കിന്‍റെ ഓഹരിമൂല്യം 5.5 ശതമാനമാണ്​ ഇടിഞ്ഞത്​.

കമ്പനിയുടെ ആഭ്യന്തര പ്രശ്​നങ്ങളാണ്​ ആപ്പുകള്‍ നിശ്ചലമാകാന്‍ കാരണമെന്നും അട്ടിമറി സാധ്യത നടന്നതായും ചില സാ​ങ്കേതിക വിദഗ്​ധര്‍ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡി.എന്‍.എസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തല്‍.

Related News