അമേരിക്കൻ സൈന്യം ഇറാഖിൽ നിന്നും പിൻവാങ്ങി

  • 09/10/2021


നയതന്ത്രനീക്കങ്ങളുടെ ഭാഗമായി ഇറാഖിൽ വിന്യസിച്ച തങ്ങളുടെ സൈന്യത്തെ അമേരിക്ക പിൻ‌വലിക്കുന്നു. ഇറാഖി സേനയുടെ വക്താവായ യഹ്‌യ റസൂൽ ഇറാഖി ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വാർത്ത പുറത്തുവിട്ടത്. ഡിസംബർ അവസാനത്തോടെ മുഴുവൻ അമേരിക്കൻ സൈന്യവും രാജ്യം വിടുമെന്നാണ് കണക്കുകൂട്ടുന്നത്. 

സൈനികർ പിൻവാങ്ങുമെങ്കിലും, ഇറാഖി സേനയെ പരിശീലനത്തിലും മറ്റും സഹായിക്കാനായി അമേരിക്കൻ ഉപദേശകർ രാജ്യത്ത് തുടരുമെന്ന് റസൂൽ കൂട്ടിച്ചേർത്തു. ആയുധങ്ങളും, സൈന്യത്തിന് ആവശ്യമായ വാഹനങ്ങളും വാങ്ങുന്നതിന് അമേരിക്കയുമായി ഇടപാടുകൾ നടത്തുമെന്നും സൈനികവക്താവ് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ജൂലായിലാണ് അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട കരാറിൽ വാഷിംഗ്ടണും ബാഗ്ദാദും ഒപ്പുവെച്ചത്.

Related News