പാകിസ്താന്റെ ആണവ ശാസ്ത്രജ്ഞൻ ഡോ.അബ്ദുൾ ഖദീർ ഖാൻ അന്തരിച്ചു

  • 10/10/2021

ഇസ്ലാമാബാദ്: പാകിസ്താന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞൻ ഡോ.അബ്ദുൾ ഖദീർ ഖാൻ (85) അന്തരിച്ചു.

ഡോ.ഖാൻ 1936-ൽ ഇന്ത്യയിലെ ഭോപ്പാലിലാണ് ജനിച്ചത്. ഏറെ നാളായി അസുഖബാധിതനായി കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെയാണ് വഷളായത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ആണവ രഹസ്യങ്ങൾ ചോർത്തി വിറ്റതിന് 2004 ലിൽ വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് കുറ്റം ഏറ്റുപറയുകയും അന്നത്തെ പ്രസിഡന്റ് മുഷ്റഫ് മാപ്പ് നൽകുകയും ചെയ്തു. കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയിൽ അദ്ദേഹത്തെ തടങ്കലിൽ നിന്ന് വിട്ടയച്ചു. മറ്റ് രാജ്യങ്ങൾക്ക് ആണവായുധ സാങ്കേതിക വിദ്യ കൈമാറിയതിൽ ഖാദിർ ഖാനുള്ള പങ്ക് തെളിയിക്കുന്ന രേഖകൾ അമേരിക്ക പാകിസ്താന് കൈമാറിയിരുന്നു.

Related News