താലിബാനെ ഒറ്റപ്പെടുത്തരുത്, അവരെ സഹായിക്കണം; ഭീകരരെ പിന്തുണയ്ക്കാൻ വിദേശരാഷ്ട്രങ്ങളോട് പാകിസ്ഥാൻ്റെ അഭ്യർഥന

  • 12/11/2021


ഇസ്ലാമാബാദ് : ലോകരാജ്യങ്ങള്‍ താലിബാനെ ഒറ്റപ്പെടുത്തരുതെന്ന് പാകിസ്ഥാന്റെ അഭ്യര്‍ത്ഥന. അഫ്ഗാനിസ്താനില്‍ ഭരണത്തില്‍ തുടരുന്ന താലിബാന് ലോകവുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ലോകരാജ്യങ്ങള്‍ അവരെ ഒറ്റപ്പെടുത്തുകയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറയുന്നു. അഫ്ഗാനിസ്താനെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തുന്നത് മൂലം നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് പാക് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

‘മുന്‍പുള്ള തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടരുത്. ലോകരാജ്യങ്ങളുമായി ആശയവിനിമയം നടത്താനും ബന്ധം സ്ഥാപിക്കാനും താലിബാന്‍ ആഗ്രഹിക്കുന്നു. ലോകരാജ്യങ്ങള്‍ അഫ്ഗാനിസ്താനില്‍ ഭരണത്തിലേറിയ പുതിയ സര്‍ക്കാരിനെ അംഗീകരിക്കുന്നതിനായാണ് രാജ്യങ്ങളുമായി ആശയവിനിമയം നടത്താന്‍ താലിബാന്‍ ആഗ്രഹിക്കുന്നത്’ , ഖുറേഷി പറഞ്ഞു.

അഫ്ഗാനിസ്താനെക്കുറിച്ച്‌ ചര്‍ച്ച ചെയ്ത ട്രോയിക്ക പ്ലസ് മീറ്റിങ്ങിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പാക് മന്ത്രിയുടെ പരാമര്‍ശം. ചൈന,റഷ്യ,അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. എന്നാൽ ഇവരാരും ഇതിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.

Related News