നാലേമുക്കാല്‍ മണിക്കൂർ നീണ്ട ചന്ദ്രഗ്രഹണം; 600 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ സമയദൈർഘ്യം

  • 20/11/2021

ലണ്ടന്‍: നാലേ മുക്കാൽ മണിക്കൂർ നീണ്ട ഭാഗിക ചന്ദ്രഗ്രഹണം. 600 വര്‍ഷത്തിനുള്ളിലെ ഏറെ സമയം നീണ്ട ഭാഗിക ചന്ദ്രഗ്രഹണത്തിനു സാക്ഷ്യംവഹിച്ചു ലോകം. ടോക്കിയോയാണ് നാലേമുക്കാല്‍ മണിക്കൂർ നീണ്ട ചന്ദ്രഗ്രഹണത്തിന് വേദിയായത്‌.

അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഏഷ്യയിലെ ചില രാജ്യങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമായി. നേരിയ ചുവപ്പ്‌ കലര്‍ന്ന നിറത്തിലാണു ചന്ദ്രന്‍ ദൃശ്യമായത്‌. ഇത്രയും സമയം നീളുന്ന അടുത്ത ഭാഗിക ചന്ദ്രഗ്രഹണത്തിനായി 2669 വരെ കാത്തിരിക്കേണ്ടി വരും.

Related News