കൊവാക്‌സിൻ അംഗീകാരം;യുകെയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ

  • 22/11/2021



ബ്രിട്ടൻ:അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടുത്തി ബ്രിട്ടൻ പ്രഖ്യാപിച്ച മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ബ്രിട്ടനിൽ എത്തുന്ന യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അനുമതി നൽകിയതിന് പിന്നാലെയാണ് യുകെ അനുമതി നൽകിയത്.

ഇന്ത്യയുടെ കോവീഷീൽഡ് വാക്‌സിന് യുകെ കഴിഞ്ഞമാസം അംഗീകാരം നൽകിയിരുന്നു. ഒക്ടോബർ 11 മുതൽ ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നെങ്കിലും യാത്രക്കാർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഉണ്ടായിരുന്നു. ഇതിനാണ് മാറ്റം വരാൻ പോവുന്നത്.

കോവാക്‌സിൻ കൂടാതെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിലുള്ള ചൈനയുടെ സിനോവാക്, സിനോഫാം വാക്സിനുകളും യുകെ അംഗീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പൂർണ്ണമായി വാക്‌സിനേഷൻ എടുത്ത ആളുകൾക്ക് ഈ തീരുമാനം പ്രയോജനം ചെയ്യും.ഇതുവരെ 110 ഓളം രാജ്യങ്ങളാണ് ഇന്ത്യയുടെ കൊവാക്‌സിനും കോവീഷീൽഡിനും അംഗീകാരം നൽകിയിട്ടുള്ളത്.

Related News