റണ്‍വേയില്‍ വെച്ച് ടയര്‍ പൊട്ടി; വിമാനം തള്ളി നീക്കി യാത്രക്കാര്‍, വീഡിയോ വൈറല്‍

  • 03/12/2021

കാഠ്മണ്ഡു: നിരത്തുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ ആകുന്നതും ആളുകള്‍ തള്ളി നീക്കുന്നതും നമുക്ക് പരിചിതമായ കാഴ്ചകളാണ്. എന്നാല്‍ തള്ളി നീക്കുന്നത് ഒരു വിമാനമാണെങ്കിലോ? അപൂര്‍വ്വവും കൗതുകമുള്ളതുമായ ഈ കാഴ്ച നേപ്പാളില്‍ നിന്നാണ്.

നേപ്പാള്‍ എയര്‍പോര്‍ട്ടില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് വിമാനം തള്ളുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നേപ്പാളിലെ കോള്‍ട്ടിയില്‍ ബജുര വിമാനത്താവളത്തിലാണ് സംഭവം. ചെറുവിമാനത്തിന്റെ ടയറുകളിലൊന്ന് റണ്‍വേയില്‍ വച്ച് പൊട്ടിത്തെറിച്ചു. തുടര്‍ന്നാണ്  റണ്‍വേയിലൂടെ സെക്യൂരിറ്റി ജീവനക്കാരും  യാത്രക്കാരും  ചേര്‍ന്ന് വിമാനം തള്ളിയത്. പിന്നീട് മറ്റൊരു വിമാനത്തില്‍ വന്ന എഞ്ചിനീയര്‍മാര്‍ പുതിയ ടയര്‍ ഘടിപ്പിച്ച ശേഷം വിമാനം നേപ്പാള്‍ ഗഞ്ചില്‍ ലാന്‍ഡ് ചെയ്തതായാണ് വിവരം. താര എയര്‍ എന്ന കമ്പനിയുടെ ചെറുവിമാനമാണ് യാത്രക്കാര്‍ തള്ളിയത്. സംഭവത്തിന്‍റെ വീഡിയോ ടിക് ടോക്കിലൂടെയാണ് പുറത്തുവന്നത്. 

Related News