ഓങ് സാന്‍ സ്യൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ

  • 06/12/2021

നയ്പിഡോ: മ്യാന്മര്‍ നേതാവും നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സ്യൂചിയെ പട്ടാള നിയന്ത്രണത്തിലുള്ള കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. പട്ടാള ഭരണകൂടത്തിനെതിരെ ജനവികാരം തിരിച്ചുവിട്ടതിനും കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് സ്യൂചിയെ ശിക്ഷിച്ചത്.
              സെക്ഷന്‍ 505 (b) പ്രകാരം രണ്ടു വര്‍ഷവും ദുരന്തനിവാരണ നിയമപ്രകാരം രണ്ടു വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്.  ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തത് മുതല്‍ 76 കാരിയായ സ്യൂചി വീട്ടുതടങ്കലിലാണ്. ഔദ്യോഗിക രഹസ്യനിയമം, തെരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റാരോപണങ്ങളും പട്ടാള ഭരണകൂടം സ്യൂചിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി വിജയം ഉറപ്പിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു പട്ടാള അട്ടിമറി.

Related News