ഒമിക്രോണിന് ഡെല്‍റ്റയോളം തീവ്രതയില്ലെന്ന് വിദഗ്ധര്‍

  • 08/12/2021

വാഷിങ്ടണ്‍: ഡെല്‍റ്റ വകഭേദത്തോളം അപകടകാരിയല്ല കൊവിഡ്‌ന്റെ പുതിയ വകഭേദമായ ഒമിക്രോണെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധനായ ആന്റണി ഫോസി. 
             നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രോഗലക്ഷണങ്ങള്‍ അത്ര രൂക്ഷമല്ല.ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ഇതിലുള്ളത്. ഏതാനും ആഴ്ച കൂടി കഴിഞ്ഞാല്‍ മാത്രമേ രോഗതീവ്രത സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കൂ. രോഗതീവ്രത, വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത, കോവിഡ് വാക്‌സിന്‍ എത്രത്തോളം ഫലപ്രദം എന്നീ കാര്യങ്ങളാണ് പഠനവിധേയമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവാണ്  ആന്റണി ഫോസി. ഒമിക്രോണ്‍ കൂടൂതല്‍ വേഗത്തില്‍ പകരുമെന്നും അദ്ധേഹം പറഞ്ഞു.

Related News