കെന്റക്കിയില്‍ ചുഴലിക്കൊടുങ്കാറ്റടിച്ച് 100 പേര്‍ മരിച്ചു

  • 11/12/2021

വാഷിങ്ടണ്‍: അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ കെന്റക്കിയില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ 100 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.  കെന്റക്കിയിലെ ഗ്രേവ്‌സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. മെയ്ഫീല്‍ഡിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. 
               നൂറോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി പറയുന്നു. കെന്റിക്കിയില്‍ ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അര്‍കന്‍സസില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു ആളുകള്‍ മരിച്ചതായും ഇല്ലിനോയിസില്‍ ആമസോണിന്റെ ഗോഡൗണ്‍ തകര്‍ന്ന് ആളുകള്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് ശക്തമായ നാഷനശ്ടങ്ങള്‍ ഉണ്ടാക്കിയതായാണ് വിവരം.

Related News