ഫോര്‍മുല വണ്‍: വെര്‍സ്റ്റപ്പന്‍ ചാംപ്യന്‍

  • 12/12/2021

അബൂദബി: ഫോര്‍മുല വണ്‍ കാറോട്ട ലോക കിരീടം റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്. സീസണിലെ അവസാന മത്സരമായ അബൂദബി ഗ്രാന്‍ഡ് പ്രീയില്‍ ഒന്നാമനായതോടെയാണ് കിരീടം ഉറപ്പിച്ചത്. ഫോര്‍മുല വണ്ണില്‍ ലോക ചാംപ്യനാകുന്ന ആദ്യ ഡച്ച് ഡ്രൈവറാണ്. 
          അവസാന ലാപ്പില്‍ മേഴ്‌സിഡസ് താരം ലൂയിസ് ഹാമില്‍ട്ടനെ മറികടന്ന് വെര്‍സ്റ്റപ്പന്‍ വിജയിക്കുകയായിരുന്നു. നിലവില്‍ ഏഴ് കിരീടവുമായി ഇതിഹാസ താരം ഷൂമാക്കറിനൊപ്പമാണ് ഹാമില്‍ട്ടണ്‍. തുടര്‍ച്ചയായി എട്ട് തവണയെന്ന അപൂര്‍വ്വ നേട്ടവും ഇന്നത്തെ പരാജയത്തോടെ ഹാമില്‍ട്ടണ്‍ കൈവിട്ടു.

Related News