ഒമിക്രോണിനെതിരെ വാക്‌സിന്‍ ഫലപ്രാപ്തി കുറയും: ഡബ്ല്യു.എച്ച്.ഒ

  • 13/12/2021

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും വര്‍ധിച്ചുവരികയാണ്. ഇന്നലെ കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഒമിക്രോണിനെതിരേ വാക്‌സിന്‍ ഫലപ്രാപ്തി കുറയുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) പറഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്. 
      ഡിസംബര്‍ ഒന്‍പത് വരെ 63 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഗുരുതരമായിരിക്കില്ലെന്നാണ് ഇതുവരെ ലഭിച്ച ഡാറ്റയില്‍ നിന്ന് മനസ്സിലാവുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

Related News