ഡോക്ടര്‍മാരുടെ സമരം; മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

  • 13/12/2021

തിരുവനന്തുപുരം: പി.ജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം ആരംഭിച്ചതോടെ കേരളത്തിലെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താറുമാറായി. അത്യാവശ്യ ചികിത്സകള്‍ വരെ മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 
             പ്രതിസന്ധി രൂക്ഷമായിട്ടും സര്‍ക്കാര്‍ തലത്തില്‍ പരിഹാര നടപടികളില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അതേസമയം പി.ജി ഡോക്ടര്‍മാരെ അവഗണിച്ച് ഇന്ന് സൂചനാപണിമുടക്ക് നടത്തുന്ന ഹൗസ് സര്‍ജന്മാരെ ചര്‍ച്ചക്ക് വിളിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. പി.ജി ഡോക്ടര്‍മാരുമായി ചര്‍ച്ചക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആരോഗ്യവകുപ്പ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്‌റ്റൈപന്‍ഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പി.ജി ഡോക്ടര്‍മാരുടെ സമരം. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നും തുടര്‍ന്നും സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.   

Related News