ഇന്തോനേഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • 14/12/2021

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ ഫ്‌ളാറസ് ദ്വീപിന് സമീപം ഭൂചലനമുണ്ടായ സാഹചര്യത്തിലാണ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് റിട്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഫ്‌ളോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
              2004 ഡിസംബറില്‍ ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പം സുനാമിക്ക് കാരണമായിരുന്നു. വടക്കുപടിഞ്ഞാറന്‍ സുമാത്ര തീരത്താണ് അന്ന് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

Related News