'ആരും ചിരിക്കരുത്' ; ഉത്തരകൊറിയയില്‍ പൗരന്മാര്‍ക്ക് ചിരിക്കുന്നതിന് വിലക്ക്

  • 17/12/2021

പ്യോഗ്യാങ്: ഉത്തരകൊറിയയുടെ മുന്‍പരമോന്നത നേതാവ് കിം ജോംഗ് ഇല്ലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൗരന്മാര്‍ക്ക് 10 ദിവസത്തേക്ക് ചിരിക്കുന്നതിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തി.

വിലക്ക് ലംഘിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. പൗരന്മാര്‍ക്ക് മദ്യപിക്കുന്നതിനും, സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമടക്കം നിരവധി നിയന്ത്രണങ്ങളാണ് 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡിസംബര്‍ 17 വ്യാഴാഴ്ചയാണ് കിം ജോംഗ് ഇല്ലിന്റെ  ചരമവാര്‍ഷികം. അതിര്‍ത്തി നഗരമായ സിനുയിജുവില്‍ താമസിക്കുന്ന ഒരാള്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ഫോക്‌സ് ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 മുന്‍കാലങ്ങളില്‍, ദുഃഖാചരണ ദിവസങ്ങളില്‍ മദ്യപിച്ച് പിടിക്കപ്പെട്ട പലരെയും അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹിയായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്.

Related News