ആശങ്കയേറുന്നു; ബ്രിട്ടണില്‍ മൂന്നാം ദിവസവും റെക്കോര്‍ഡ് കോവിഡ് കേസുകള്‍

  • 18/12/2021

ലണ്ടന്‍: ഒമിക്രോണ്‍ ഭീതിയില്‍ ലോകം ആശങ്കയില്‍ നില്‍ക്കുമ്പോളും ബ്രിട്ടണില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. വെള്ളിയാഴ്ച ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് റെക്കോര്‍ഡ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. 

ഇന്ത്യയില്‍ ഒമിക്രോണ്‍ കോസുകള്‍ ദിവസേന വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് കേന്ദ്രം. കേരളത്തിലും ഇന്നലെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related News