89 രാജ്യങ്ങളില്‍ ഒമിക്രോണ്‍; രോഗികള്‍ ഇരട്ടിയാകുന്നുവെന്ന് ഡബ്ല്യു.എച്ച്.ഒ

  • 19/12/2021

വിയന്ന:  ഒമിക്രോണ്‍ 89 രാജ്യങ്ങളില്‍ ഇതുവരെ സ്ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന. 

പൂര്‍ണ്ണമായും വാക്‌സിനേഷനെടുത്ത ആളുകളുള്ള, ജനങ്ങളുടെ പ്രതിരധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം നടക്കുന്നത് വേഗത്തിലാണ്. അതേസമയം ഒമിക്രോണിന്റെ തീവ്രത, അപകടശേഷി തുടങ്ങിയവ എത്രത്തോളമാണെന്ന് അറിയാന്‍ ഇനിയും വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. 

അതേസമയം, ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം വളരെ വേഗത്തിലാണ് നടക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്. 24 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Related News