ഒമിക്രോണ്‍: നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയിട്ട് ഇസ്രായേല്‍

  • 22/12/2021

ടെല്‍ അവീവ്: ഒമിക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ വാക്‌സിന്റെ നാലാം ഡോസ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ട് ഇസ്രായേല്‍. രാജ്യത്ത് 60 വയസിനു മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇതു സംബന്ധിച്ച ആരോഗ്യവിദഗ്ധരുടെ ശുപാര്‍ശ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് സ്വാഗതം ചെയ്തു.  

ആവശ്യമായ തയാറെടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. നാലാമത്തെ ബൂസ്റ്റര്‍ ഡോസ് പുറത്തിറക്കാനുള്ള തീരുമാനം മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിന് ശേഷമായിരിക്കുമെന്ന് ഇസ്രായില്‍  പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇസ്രയേലില്‍ ഇതുവരെ 340 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related News