6.6 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ ഭ്രൂണം കണ്ടെത്തി

  • 23/12/2021

ബെ​യ്ജിം​ങ് : തെക്കൻ ചൈനയിലെ ഗാൻ സൗവിൽ നിന്ന് 6.6 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ ഭ്രൂണം കണ്ടെത്തി.

 മു​ട്ട​ക്കു​ള്ളി​ൽ വി​രി​ഞ്ഞി​റ​ങ്ങാ​ൻ പാ​ക​ത്തി​ലു​ള്ള ഭ്രൂ​ണം നാ​ശം സം​ഭ​വി​ക്കാ​തെ​യു​ണ്ടെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

"ബേ​ബി യിം​ഗ് ലി​യാം​ഗ്' എ​ന്നാ​ണ് ഭ്രൂ​ണ​ത്തി​ന് ഇ​വ​ർ പേ​രി​ട്ടി​രി​ക്കു​ന്ന​ത്.ലോകത്തിൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും  മികച്ച ദി​നോ​സ​ർ ഭ്രൂ​ണ​മാ​ണി​ത്.

 ദി​നോ​സ​റു​ക​ൾ വി​രി​യി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​ൻ​പു​ള്ള പ​ക്ഷി​യെ​പ്പോ​ലെ​യു​ള്ള ഭാ​വ​ങ്ങ​ളാ​ണ് ഭ്രൂ​ണ​ത്തി​നു​ള്ള​ത്.

ഇ​ത് പ​ല്ലി​ല്ലാ​ത്ത തെ​റോ​പോ​ഡ് ദി​നോ​സ​റി​ന്‍റേ​തോ, ഓ​വി​റാ​പ്റ്റോ​റോ​സ​റു​ടേ​തോ ആ​ണ്. ‌

ഭ്രൂ​ണ​ത്തി​ന് ത​ല മു​ത​ൽ വാ​ൽ വ​രെ 27 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു, 17 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മാ​ണ് മു​ട്ട​യ്ക്ക്. യിം​ഗ്ലി​യാം​ഗ് സ്റ്റോ​ൺ നേ​ച്ച​ർ ഹി ​സ്റ്റ​റി മ്യൂ​സി​യ​ത്തി​ലാ​ണ് ഇ​ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

Related News