ഒരു കോവിഡ് മരുന്നിനുകൂടി യു.എസില്‍ അംഗീകാരം

  • 23/12/2021

ന്യൂയോര്‍ക്ക്: കൊവിഡിനെ പ്രതിരോധിക്കുന്നതിനായി മോല്‍നുപിറാവിര്‍ ഗുളികയ്ക്ക് കൂടി യു.എസ് അംഗീകാരം നല്‍കി. ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന മെര്‍ക്ക് കമ്പനിയുടെ ഗുളികയ്ക്കാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്.

സമാനമായ ചികിത്സയ്ക്ക് ഫൈസറിന്റെ മരുന്നിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു.

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് നവംബര്‍ നാലിന് ബ്രിട്ടന്‍ ആദ്യമായി അംഗീകാരം നല്‍കിയിരുന്നു.

മോല്‍നുപിറാവില്‍ എന്ന മെര്‍ക്കിന്റെ കോവിഡ് ഗുളിക റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സ് ആണ് വികസിപ്പിച്ചെടുത്തത്. 

ഗുരുതരമായ രോഗത്തിന് സാധ്യതയുള്ള മുതിര്‍ന്ന ആളുകള്‍ക്ക് ചികിത്സക്കായി ഈ മരുന്ന് ഉപയോഗിക്കാനാണ് എഫ്ഡിഐ അനുമതി നല്‍കിയിട്ടുള്ളത്. 18 വയസ്സിന് താഴെയുള്ളവരില്‍ ഉപയോഗിക്കുന്നതിന് അനുമതിയില്ല.

Related News