ഒമിക്രോൺ: കുവൈത്തിന് ജനുവരി വളരെ നിർണായകം

  • 24/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവി‍ഡ് വകഭേദം ഒമിക്രോണുമായുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തിന് മുന്നറിയിപ്പ്. ജനുവരി വളരെയധികം നിർണായകമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. രോ​ഗബാധയിൽ കാര്യമായ വർധനവ് ഇല്ലാതെ ജനുവരി കടന്നു കിട്ടിയാൽ ഏറ്റവും വലിയ അപകടഘട്ടത്തിൽ നിന്ന കരകയറിയെന്ന് ഉറപ്പിക്കാമെന്നും വൃത്തങ്ങൾ പറഞ്ഞു. വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ആരോഗ്യ സാഹചര്യത്തിൽ സാധ്യമായ തിരിച്ചടികൾ തടയുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്നതിനുള്ള രജിസ്ട്രേഷൻ നടത്തേണ്ട ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം ഷ്ലോനാക് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. അതുകൊണ്ട് രാജ്യത്തേക്ക് വരുന്ന ഏതൊരു യാത്രക്കാരനും ഹോം ക്വാറന്റൈനിൽ പോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കും. ക്വാറന്റൈൻ അവസാനിപ്പിക്കുന്നതിന് രാജ്യത്തെത്തി 72 മണിക്കൂറിന് ശേഷമുള്ള പിസിആർ പരിശോധനഫലം ആവശ്യമാണ്. വാക്സിനേഷൻ വർധിപ്പിക്കാനുള്ള പരിശ്രമങ്ങളും ആരോ​ഗ്യ മന്ത്രാലയം നടത്തുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News