കുവൈത്തിലെ ഇന്ത്യൻ പാസ്പോർട്ട് സെന്ററുകളിൽ മാറ്റം.

  • 24/12/2021

കുവൈറ്റ് സിറ്റി :  ജനുവരി 10 മുതൽ പാസ്‌പോർട്ടുകൾ, അറ്റസ്റ്റേഷൻ, വിസ തുടങ്ങിയ വിവിധ സേവനങ്ങൾക്കായുള്ള  ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ മാറ്റുകയാണെന്ന് ഇന്ത്യൻ അംബാസിഡർ  സിബി ജോർജ് അറിയിച്ചു. ഇനി മുതൽ ഈ കാര്യങ്ങൾക്ക് സി കെ ജി എസിന് ആയിരിക്കില്ല അനുമതി. പാസ്പോർട്ട് സെന്ററുകൾക്കും മാറ്റം വരും. വീണ്ടും ഷാർഖ്, ഫാഹഹീൽ, ജലീബ് അബാസിയയും ആയിരിക്കും ഇതിനുള്ള കേന്ദ്രങ്ങൾ.  താത്ക്കാലികമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ സേവനങ്ങൾ എംബസിയിലേക്ക് മാറ്റുമെന്നും പുതിയ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.

അതോടൊപ്പം കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബിഎൽഎസ് ഇന്റർനാഷണൽ കരാർ ഒപ്പിട്ടു. നിലവിലെ CKGS-ൽ നിന്ന് BLS ഇന്റർനാഷണലിലേക്കുള്ള മാറ്റം 2022 ജനുവരിയോടെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ കുവൈറ്റിലെ CKGS ആണ് കൈകാര്യം ചെയ്യുന്നത്.

കാനഡ, യുഎഇ, റഷ്യ, സിംഗപ്പൂർ, ചൈന, മലേഷ്യ, ഒമാൻ, ഓസ്ട്രിയ, പോളണ്ട്, ലിത്വാനിയ, നോർവേ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ ദൗത്യങ്ങളുടെ വിശ്വസ്ത പങ്കാളിയാണ് BLS ഇന്റർനാഷണൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News