ബംഗ്ലാദേശില്‍ ബോട്ടിന് തീപിടിച്ചു; 37 മരണം

  • 24/12/2021

ധാക്ക: ബംഗ്ലാദേശ് തെക്കന്‍ മേഖലയില്‍ ബോട്ടിന് തീപിടിച്ച് 37 പേര്‍ മരിച്ചു. 32 മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പേരും തീപിടിത്തത്തിലാണ് മരിച്ചത്. മൂന്ന് നിലകളുള്ള ഒബിജാന്‍ എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ധാക്കയില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്ക് ജാലകത്തിക്ക് സമീപമാണ് ദുരന്തം നടന്നത്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തീപിടുത്തത്തില്‍ നിന്നും രക്ഷപെടാന്‍ കടലിലേക്ക് ചാടിയവരും മുങ്ങിമരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

എഞ്ചിന്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. 310 പേരെ വഹിക്കാന്‍ കഴിയുന്ന ബോട്ടില്‍ 500 പേരോളം ഉണ്ടായിരുന്നു. അവരില്‍ പലരും വീട്ടിലേക്കു പോകുന്നവരായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ 100 പേരെ ബാരിസലിലെ ആശുപത്രികളിലേക്ക് അയച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News