നൊബേല്‍ ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

  • 26/12/2021

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ നൊബേല്‍ ജേതാവ് ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡെസ്മണ്ട് ടുട്ടുവിനെ 1984ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചിരുന്നു. 

 ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ടുട്ടുവിന്റെ മരണം അറിയിച്ചത്. 

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം നിരവധി വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. 1996ല്‍ ആര്‍ച്ച് ബിഷപ് പദവിയില്‍നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആര്‍ച്ച് ബിഷപ് എമെരിറ്റസ് സ്ഥാനം അലങ്കരിച്ചു.

2005ലായിരുന്നു ടുട്ടു ഇന്ത്യ സന്ദര്‍ശിച്ചത്. അപ്പോള്‍ കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചിരുന്നു. നെല്‍സണ്‍ മണ്ടേലയ്ക്കു ശേഷം ഗാന്ധി പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു ടുട്ടു.

Related News