കോവിഡ് സുനാമി ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

  • 29/12/2021

ജനീവ: ലോകത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് സുനാമി ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനാമേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ആഗോള തലത്തില്‍ കോവിഡ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 

ആഗോളതലത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനമാണ് ഉയര്‍ന്നത്.അതേസമയം അമേരിക്കയിലും ഫ്രാന്‍സിലും ബുധനാഴ്ച റിക്കാര്‍ഡ് പ്രതിദിന കേസുകളാണ് രേഖപ്പെടുത്തിയത്. 

നിലവില്‍ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളുടെ വ്യാപനം മൂലം രോഗികളുടെ എണ്ണം കുതിച്ചുയരുകയും ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും ജനങ്ങളുടെ ജീവിതം സങ്കീര്‍ണതയിലേക്ക് പോകും. 

ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങളുടെ വ്യാപനം പുതിയ കേസുകളുടെ എണ്ണം റിക്കാര്‍ഡില്‍ എത്തിക്കും. ആശുപത്രികളില്‍ എത്തുന്നവരുടേയും മരണങ്ങളുടെയും വര്‍ധനവിന് ഇതു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News