ഇന്ത്യയിൽ 90 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

  • 30/12/2021

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ കൗമാരക്കാർക്കും ജനുവരി ഒന്ന് മുതൽ നൽകുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിലവിൽ  രാ​ജ്യ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​യ 90 ശ​ത​മാ​നം പേ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് ന​ൽ​കി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പറയുന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച ഇന്ത്യയിൽ ശ​രാ​ശ​രി 8,000 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഡി​സം​ബ​ർ 26 മു​ത​ൽ രാ​ജ്യ​ത്ത് പ​തി​നാ​യി​രം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.ഡൽഹിയിലാണ് കൂടുതൽ കേസുകൾ പെട്ടന്ന് റിപ്പോർട്ട്‌ ചെയ്യുന്നത്.

മിസോ​റാ​മി​ലെ ആ​റ് ജി​ല്ല​ക​ളി​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ​യും പ​ശ്ചി​മ ബം​ഗ​ളി​ലെ​യും ഓ​രോ ജി​ല്ല​ക​ളി​ലു​മാ​ണ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ഗ​ർ​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം ഓമിക്രോൺ പടരുന്നത്‌ തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.

Related News