വീട്ടില്‍ തീപടരുന്നത് കണ്ട് ഉറങ്ങിക്കിടന്ന അമ്മയെ വിളിച്ചുണര്‍ത്തിയ മൂന്നുവയസ്സുകാരന്‍ വെന്തുമരിച്ചു; അമ്മയും സഹോദരനും അത്ഭുതകരമായി രക്ഷപ്പെട്ടു

  • 02/01/2022

ദുബൈ: വീടിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് അമ്മയും സഹോദരനും രക്ഷപ്പെടാന്‍ കാരണക്കാരനായ മൂന്നുവയസ്സുകാരന്‍ വെന്തുമരിച്ചു. ഈജിപ്തിലാണ് സംഭവം ദാരുണ ഉണ്ടായത്. തന്റെ പിറന്നാള്‍ ദിനത്തിലാണ് മൂന്നുവയസ്സുള്ള ഈജിപ്ത് സ്വദേശിയായ കുട്ടി തീപിടിത്തത്തില്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നാം ജന്മദിനത്തിന്റെ അന്ന് കുട്ടി തന്റെ അമ്മയുടെ മുറിയില്‍ തീ പടരുന്നത് കണ്ടു. കുട്ടിയുടെ മാതാവ് ഈ സമയം ഉറങ്ങുകയായിരുന്നു. ഓടി മുറിയിലെത്തിയ കുഞ്ഞ് ചുറ്റും തീ പടരുകയാണെന്ന് പറഞ്ഞ് അമ്മയെ വിളിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ വിളി കേട്ട് എഴുന്നേറ്റ മാതാവ് നോക്കുമ്പോള്‍ കിടക്കയിലും പുതപ്പിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ഉടന്‍ തന്നെ ഈ സ്ത്രീ തന്റെ ഇളയ കുഞ്ഞിനെ കയ്യിലെടുത്ത് വീടിന് പുറത്തേക്കോടി. മൂത്ത കുട്ടിയായ മൂന്നു വയസ്സുകാരന്‍ തനിക്കൊപ്പം ഓടി പുറത്തേക്ക് വരുമെന്നാണ് ഇവര്‍ കരുതിയത്. 

 സ്ത്രീ തന്റെ അമ്മയെ രക്ഷിക്കാനായി വീണ്ടും വീടിനുള്ളിലേക്ക് കയറിയെങ്കിലും കനത്ത പുക കാരണം അവര്‍ക്ക് ഒന്നും കാണാനായില്ല. സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ സിവില്‍ ഡിഫന്‍സില്‍ വിവരം അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി സ്ത്രീയെയും അവരുടെ അമ്മയെയും രക്ഷപ്പെടുത്തി. എന്നാല്‍ അപ്പോഴേക്കും മൂന്നുവയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്തം ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല.

(പ്രതീകാത്മക ചിത്രം)

Related News