നവജാതശിശുവിനെ വിമാനത്തിന്‍റെ ശുചിമുറിയില്‍ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • 04/01/2022

മഡഗാസ്‌കര്‍: നവജാത ശിശുവിനെ വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൗറീഷ്യസിലെ എയര്‍പോര്‍ട്ട് ജീവനക്കാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. യാത്രക്കാരെ പരിശോധിച്ച ശേഷം വിമാനത്തില്‍ പ്രസവിച്ചതായി സംശയിക്കുന്ന മഡഗാസ്‌കറില്‍ നിന്നുള്ള 20 കാരിയായ യുവതിയെ അറസ്റ്റ് ചെയ്തു.

മഡഗാസ്‌കറില്‍നിന്ന് എത്തിയ എയര്‍ മൗറീഷ്യസ് വിമാനം ജനുവരി ഒന്നിന് സര്‍ സീവൂസാഗര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. പതിവ് കസ്റ്റംസ് പരിശോധനക്കായി വിമാനം സ്‌ക്രീന്‍ ചെയ്തപ്പോഴാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ആണ്‍കുട്ടി തന്റേതല്ലെന്ന് ആദ്യം നിഷേധിച്ച കുട്ടിയുടെ അമ്മയെന്ന് സംശയിക്കുന്ന യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി, അവര്‍ പ്രസവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 

Related News