'അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ'; കൂറ്റന്‍ വിവാഹ പരസ്യ ബോര്‍ഡ് സ്ഥാപിച്ച് യുവാവ്, വൈറല്‍

  • 06/01/2022

ലണ്ടന്‍: പലതരം വിവാഹ പരസ്യങ്ങള്‍ പത്രങ്ങളിലൂടെയും ഓണ്‍ലൈന്‍ മീഡിയകിലൂടെയും നാം കാണാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വിവാഹ പരസ്യമാണ് ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. വിവാഹം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത ഒരു കൂറ്റന്‍ പരസ്യ ബോര്‍ഡിലൂടെ നാട്ടുകാരെ അറിയിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നതിന് ഉത്തരമായി വൈറലാകുകയാണ് ഈ പരസ്യം. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന്‍ മുഹമ്മദ് മാലിക് ആണ് ഇത്തരത്തില്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചത്. 

ബെര്‍മിങ്ഹാമിലാണ് 29-കാരനായ മാലിക് തന്റെ ചിത്രമടക്കമുള്ള പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്. ചെരിഞ്ഞു കിടക്കുന്ന തന്റെ ചിത്രത്തിനൊപ്പം 'എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ' എന്നൊരു പരസ്യ വാചകവും എഴുതിയിട്ടുണ്ട്. അതിന് താഴെ തന്റെ വെബ്‌സൈറ്റിന്‍റെ വിലാസവും മാലിക് കൊടുത്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ആ വെബ്‌സൈറ്റ് വഴി ബന്ധപ്പെടാം. 

തന്റെ ആവശ്യങ്ങളും സങ്കല്‍പങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ്‌സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന പഞ്ചാബി കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. 

Related News