പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

  • 11/01/2022

കെയ്‌റോ: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഈജിപ്തിലാണ് സംഭവം ഉണ്ടായത്. 27കാരനായ യുവാവാണ് മരിച്ചത്.  ഇലക്ട്രിസിറ്റി കിയോസ്‌കില്‍ കയറിയ പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ബിലാല്‍ അസീസ് റാദി എന്ന യുവാവാണ് മരിച്ചത്. ഇലക്ട്രിസിറ്റി കിയോസ്‌കിനുള്ളില്‍ നിന്ന് പൂച്ചയുടെ കരച്ചില്‍ കേട്ട ഇയാള്‍ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ടുനിന്ന നിരവധി പേര്‍ ഇലക്ട്രിസിറ്റി കിയോസ്‌കില്‍ കയറരുതെന്ന് യുവാവിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും പാവം ജീവിയെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ കിയോസ്‌കിനുള്ളില്‍ കയറിയത്. യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(പ്രതീകാത്മക ചിത്രം)

Related News