ശസ്ത്രക്രിയക്ക് ശേഷം മകളുടെ അതേ രീതിയിൽ മുടി മുറിച്ച് അച്ഛൻ; കൗതുകമായി ഒരു അച്ഛൻ മകൾ സ്‌നേഹം

  • 27/01/2022

അച്ഛനും മകളും തമ്മിലുള്ള ബന്ധം വാക്കുകളില്‍ അളക്കാനോ വിശദീകരിക്കാനോ കഴിയില്ല. മക്കളുടെ സന്തോഷത്തിനായി മാതാപിതാക്കള്‍ ഏതറ്റം വരേയും പോകും. ഇപ്പോഴിതാ ആ സ്‌നേഹം പ്രകടമാക്കുന്ന ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. മസ്തിഷ്‌ക ശസ്ത്രക്രിയ കഴിഞ്ഞ മകളെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന പിതാവിനെയാണ് ചിത്രത്തില്‍ കാണാനാവുക.

മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് ശേഷം മകളുടെ തലയില്‍ മുറിപ്പാട് ഉണ്ടാവുകയും അത് തുന്നിചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടയാളം തലയില്‍ പ്രകടമായിരുന്നു. എന്നാല്‍ മകള്‍ക്ക് സങ്കടമാകാതിരിക്കാന്‍ തുന്നലിന്റെ അതേ മാതൃകയില്‍ അച്ഛനും മുടിവെട്ടിയിരിക്കുകയാണ്. മകളുടെ നെറ്റിയില്‍ സ്‌നേഹത്തോടെ തലചേര്‍ത്തിരിക്കുന്ന പിതാവിന്റെ ചിത്രമാണ് വൈറലായത്.

ഏതാനും വര്‍ഷം പഴക്കമുള്ള ഈ ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം മകളുടെ തലയിലെ ഒരു ഭാഗത്തെ മുടി പൂര്‍ണ്ണമായും ഷേവ് ചെയ്തിട്ടുണ്ട്. ഇതേ മാതൃകയിലാണ് പിതാവും മുടി മറിച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Related News