പുകവലി ഉപേക്ഷിച്ചു; ശേഷം മൂന്ന് വർഷം കൊണ്ട് സമ്പാദിച്ചത് 17 ലക്ഷം

  • 03/02/2022

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ഓരോ സിഗരറ്റ് പാക്കറ്റിലും ഒരു മുന്നറിയിപ്പ് ഉണ്ട്. പുകവലിക്കുന്നവർ ഇത് വായിക്കുന്നു, പക്ഷേ മാരകമായ രോഗം പിടിപെടുന്നത് വരെ പലരും ഇത് ഗൗരവത്തോടെ കാണില്ല. ആരോഗ്യ നേട്ടങ്ങൾക്ക് പുറമേ, പുകവലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ നിങ്ങൾക്ക് ഗണ്യമായ തുക ലാഭിക്കാം. കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, എന്നാൽ പുകവലി നിർത്തിയതോടെ ലക്ഷക്കണക്കിന് രൂപ ലാഭിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷുകാരൻ.

ഒരു കാലത്ത് പണമില്ലാതിരുന്ന ആ മനുഷ്യന് ഇന്ന് ലക്ഷക്കണക്കിന് രൂപ സ്വന്തമായുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 17 ലക്ഷത്തിലധികം രൂപ ലാഭിച്ചു. ഇപ്പോൾ സമൂഹത്തിൽ തന്റെ പ്രതിച്ഛായ മാത്രമല്ല, ബഹുമാനവും നേടിയിട്ടുണ്ട് ഇദ്ദേഹം.

ഈ മനുഷ്യൻ 13 വയസ്സ് മുതൽ പുകവലിക്കാൻ തുടങ്ങി. സിഗരറ്റ് വേണ്ടെന്ന തീരുമാനത്തിലെത്തിയപ്പോൾ 20 വർഷമായി അദ്ദേഹം പുകവലിച്ചിരുന്നു. സ്‌കൂളിൽ തന്നേക്കാൾ പ്രായമുള്ള വിദ്യാർത്ഥികളുമായി കറങ്ങിനടന്നതിനാലാണ് അയാൾ പുകവലിക്ക് അടിമയായത്. പുകവലി കാരണം ക്രമേണ അയാൾ സ്‌കൂൾ ദിനങ്ങൾ നഷ്ടപ്പെടുത്താൻ തുടങ്ങി. മദ്യലഹരിയിലായിരുന്ന ഇയാൾ വീട്ടിലെത്തുകയും മാതാപിതാക്കളുമായി ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു.

ഒരു ദിവസം കാര്യങ്ങൾ വഷളായപ്പോൾ 16-ാം വയസ്സിൽ വീടുവിട്ടിറങ്ങേണ്ടി വന്നു. ലണ്ടനിലെ തെരുവുകളിൽ ഏകദേശം ആറ് ആഴ്ചകൾ ചെലവഴിച്ചു. തെറ്റ് മനസ്സിലായപ്പോൾ അയാൾ അച്ഛനോട് സംസാരിച്ചു. അച്ഛൻ അയാൾക്ക് ഗ്ലാസ്ഗോയിലേക്ക് വൺവേ ടിക്കറ്റ് അയച്ചുകൊടുത്തു, അയാൾക്ക് ഒരു ജോലി ഏർപ്പാടാക്കി. വർഷങ്ങൾക്കുശേഷം, 2011-ൽ വേർപിരിഞ്ഞപ്പോൾ, അയാൾ വീണ്ടും ഭവനരഹിതനായി, തനിച്ചായി.

സിഗരറ്റിനോടുള്ള ആസക്തിയിൽ നിന്നാണ് തന്റെ എല്ലാ പ്രശ്നങ്ങളും ആരംഭിച്ചതെന്ന് അയാൾ മനസ്സിലാക്കി. 2018-ൽ പുകവലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി ഓഫീസിലെ സഹപ്രവർത്തകരുടെ സഹായം അദ്ദേഹം സ്വീകരിച്ചു. ക്രമേണ ഈ ശീലത്തിൽ നിന്ന് മുക്തി നേടി. പുകയിലയിൽ നിന്ന് വിട്ടുനിന്നതിലൂടെ 17 ലക്ഷത്തോളം രൂപ ലാഭിച്ചു. സിഗരറ്റിനായി ഇദ്ദേഹം ഒരാഴ്ച കൊണ്ട് 110 പൗണ്ട് (ഏകദേശം 11000 രൂപ) ചിലവഴിച്ചിരുന്നു. ഇപ്പോൾ, പുകവലി ഉപേക്ഷിച്ചിട്ട് മൂന്ന് വർഷമായി. അദ്ദേഹത്തിന്റെ ആകെ സമ്ബാദ്യം 17 ലക്ഷം രൂപയാണ്.

Related News