5,000 ത്തിലേറെ തലയോട്ടികളും അസ്ഥികളും കൊണ്ട് നിർമ്മിച്ച പള്ളി; ഭയാനക കാഴ്ച്ച

  • 10/02/2022

5,000 ത്തിലേറെ തലയോട്ടികളും അസ്ഥികളും കൊണ്ട് നിർമ്മിച്ച പള്ളി. പോർച്ചുഗലിലെ കാപെല ഡോസ് ഓസോസ് എന്ന ഈ പള്ളി 'ചാപ്പൽ ഓഫ് ബോൺസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിച്ചത്. ചാപ്പലിന്റെ കഥ പോർച്ചുഗലിലെ ഒരു ടിക് ടോക്കറാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.

സ്ഥലപരിമിതി മൂലം സെമിത്തേരികളിൽ നിന്നും മാറ്റേണ്ടി വന്ന പഴയ അസ്ഥികളും തലയോട്ടികളുമാണ് പള്ളിയുടെ ചുവരിൽ നിറയുന്നത്. അസ്ഥികളെ കളയാൻ ആഗ്രഹിക്കാത്ത സന്യാസിമാർ അവയെ ചാപ്പലിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. എന്നാൽ, അസ്ഥികൾ കാഴ്ച്ചയിൽ നിന്ന് മറച്ച് വയ്ക്കുന്നതിനു പകരം, അവ പൊതുജനങ്ങൾക്കായാണ് അവർ പ്രദർശിപ്പിച്ചത് . എല്ലുകളും തലയോട്ടികളും പ്രദർശനത്തിന് വയ്ക്കുന്നതാണ് നല്ലതെന്നാണ് അവർ കരുതുന്നത്.

പള്ളിയുടെ വാതിലുകൾക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന വാചകവും ശ്രദ്ധേയമാണ്. 'ഞങ്ങൾ അസ്ഥികൾ ഇവിടെയുണ്ട്, നിങ്ങളുടേതിനായി കാത്തിരിക്കുന്നു'. തുടക്കത്തിൽ അത് വളരെ വിചിത്രമായി തോന്നുമെങ്കിലും, ചാപ്പലിന്റെ പിന്നിലെ ഉദ്ദേശ്യം ആളുകളെ അവരുടെ ജീവിതത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുക എന്നതായിരുന്നു.

ചാപ്പലിന്റെ തൂണുകളിലൊന്നിൽ ഫാദർ അന്റോണിയോ ഡാ അസെൻകാവോയുടെ ഒരു കവിത കുറിച്ചിട്ടുണ്ട്. 'ഇത്രയും തിരക്കുള്ള സഞ്ചാരി നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? താൽക്കാലികമായി അത് നിർത്തുക. നിങ്ങളുടെ യാത്ര മുന്നോട്ട് കൊണ്ടുപോകരുത്. ഇതിലും വലിയ ഉത്കണ്ഠ നിങ്ങൾക്കില്ല.' അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, പള്ളിയുടെ മേൽക്കൂരയിൽ നിന്നും ഒരു കുട്ടിയുടെ അസ്ഥികൂടം കയറിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതും കാണാം. ഒപ്പം ഒരു വാചകവുമുണ്ട് 'ജനനദിനത്തേക്കാൾ നല്ലത് മരണദിവസമാണ്.'

Related News