ബാർബീ ഡോളാകണം, യുവതി ചെലവഴിച്ചത് ലക്ഷങ്ങൾ, ശരീരത്തിൽ ഉള്ളത് മൂന്ന് കിലോ പ്ലാസ്റ്റിക്ക്

  • 04/03/2022

കുട്ടിക്കാലത്ത് നമ്മൾ പല കളിപ്പാട്ടങ്ങളുമൊത്ത് കളിക്കാറുണ്ട്. നീല കണ്ണുള്ള കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചാ സുഖമുള്ള ആൺ പെൺ ഡോളുകളടക്കം പലതും. അങ്ങനെ ഒരു രൂപത്തിലേക്ക് മാറണമെന്ന് നമുക്ക് പലപ്പോഴും തോന്നിയേക്കാം. എന്നാൽ കുട്ടിക്കാലത്ത് പെൺകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമായ ബാർബിയെ പോലെ ആകാൻ ഒരാൾ ഒരുമ്പിട്ടിറങ്ങിയാലോ... 

31 -കാരിയായ അലിസിയ അമീറ അങ്ങനെ ഒരു യാത്രയിലാണ്. വലിയൊരു മോഹത്തിന് പിറകെയുള്ള യാത്ര. അതും അവരെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു മോഹമല്ല. മറിച്ച് ജീവിത ലക്ഷ്യമാണ്. ഇതിനായി ഏതറ്റം വരെയും പോകാനും അവർ തയ്യാറാണ്. ഇപ്പോൾ കൈയിലുള്ള പണം മുഴുവൻ മുടക്കി പ്ലാസ്റ്റിക് സർജറി നടത്തി ഒരു അസ്സൽ ബാർബിയായി മാറിയിരിക്കയാണ് അവർ. 2019 മുതൽ അവർ ഒരു പാവയുടെ രൂപം കിട്ടാൻ പരിശ്രമിക്കുകയാണ്. അലിസിയ മുൻപ് ഒരു പിആർ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു. എന്നാൽ, ഒരു പാവയാകാനുള്ള മോഹത്താൽ ആ ജോലി ഉപേക്ഷിച്ച് ലണ്ടനിൽ നിന്ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലേക്ക് താമസം മാറി. 

തന്റെ ഒൻപതാം വയസ്സ് മുതൽ മനസിൽ തോന്നിത്തുടങ്ങിയതാണ് ഈ ആഗ്രഹം . എന്നാൽ, അലിസിയ ആദ്യത്തെ ബ്രെസ്റ്റ് ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയത് 25 -ാം വയസിലാണ്. ഇതിനായി ചിലവായത് മൂന്നരലക്ഷം രൂപയാണ്. ഇതിന് ശേഷം, അവളുടെ നെറ്റി, കണ്ണുകൾ, കവിൾ, ചുണ്ടുകൾ എന്നിവ ശസ്ത്രക്രിയയ്ക്ക് വിധേയമായി. ഇതിനെല്ലാം കൂടി ഏകദേശം പത്ത് ലക്ഷത്തിന് മീതെ ചെലവായി . 'ഇപ്പോൾ എനിക്ക് കൂടുതൽ സ്വാതന്ത്ര്യവും ശക്തിയും കിട്ടിയപോലെ തോന്നുന്നു. മുൻപത്തേക്കാളും ആരോഗ്യവതിയാണ്, സന്തോഷവതിയാണ്,  സെക്സിയാണ്. പാവകൾക്ക് പ്രായമാകില്ലല്ലോ..' അവർ പറഞ്ഞു.


അതേസമയം തന്റെ 18 -ാം വയസ്സ് മുതൽ തന്നെ ടാറ്റൂകൾ ഉപയോഗിച്ച് ശരീരം പരിഷ്കരിക്കാൻ തുടങ്ങിയിരുന്നു അവർ. തന്റെ പുരികങ്ങൾക്ക് മുകളിൽ ടാറ്റൂ ചെയ്തിട്ട് തൃപ്തി വരാതെ കൺപീലികൾ, വിരലുകൾ, മാറിടം, കഴുത്ത് എന്നിവിടങ്ങളിലും ടാറ്റൂ ചെയ്തിട്ടുണ്ട് അവർ. ശസ്ത്രകിയയ്ക്ക് ശേഷം ഇപ്പോൾ അലിസിയയുടെ ചുണ്ടുകൾക്ക് ഇരട്ടി വലുപ്പമുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് മൂക്കും, നീളമുള്ള നഖങ്ങൾ, വലിയ മാറിടവും, പിൻഭാഗവും എല്ലാം ശരിക്കും ഒരു പാവയുടെ ലുക്ക് നൽകുന്നു. തനിക്ക് 52.7 കിലോ തൂക്കമുണ്ടെന്നും അതിൽ മൂന്ന് കിലോ പ്ലാസ്റ്റിക്കാണെന്നും ഇൻസ്റ്റാഗ്രാം ഫോള്ളോവേഴ്സിനോട് അലിസിയ പറയുന്നു.

Related News