ഭാര്യയേയും ഒരു വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടി; യുവാവ് അറസ്റ്റില്‍

  • 09/03/2022

കൊച്ചി: ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടിയ കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യുസി കോളേജിന് സമീപത്തുള്ള വിഎച്ച് കോളനിയില്‍ താമസിക്കുന്ന ആലമറ്റം വീട്ടില്‍ അജ്മല്‍ എന്ന 26കാരനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ മാസം 23ന് ആണ് ഭാര്യയേും ഒരു വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് അജ്മല്‍ തന്റെ അയല്‍ക്കാരിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ മാസം 23ന് മകളെ കാണുന്നില്ലെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അജ്മലിന്റെ ഭാര്യ, തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ആലുവ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്മലും യുവതിയും ഒരുമിച്ച് ഒളിച്ചോടിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. 

അജ്മലും യുവതിയും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയത്തുനിന്നുമാണ് ഇവരെ പിടികൂടുന്നത്. പിടിയിലായ അജ്മലിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസുടത്ത പൊലീസ് കോടതിയില്‍ ഹാജരാക്കി. സംരക്ഷണച്ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. 

Related News