പുതിയ 28 പോക്‌സോ കോടതികൾ കൂടി, 8.5 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം

  • 11/03/2022

തിരുവനന്തപുരം: പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ തീർപ്പാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ 28 പോക്‌സോ കോടതികൾ സ്ഥാപിക്കും. നേരത്തെ സ്ഥാപിച്ച 28 കോടതികൾക്ക് പുറമേയാണിത്. ഇതിന് വേണ്ടി ബജറ്റിൽ 8.5  കോടി വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

ഇടുക്കി ജില്ലയിൽ ഒരു ചിൽഡ്രൻസ് ഹോം ആരംഭിക്കും.ഇതിനായി 1.30 കോടി രൂപ വകയിരുത്തി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ആരംഭിച്ച നിർഭയ പദ്ധതിക്കായി 9 കോടി രൂപയും ലിംഗ അവബാധത്തിന് 1 കോടി രൂപയും വനിതാ ശാക്തീകരണത്തിന് 14 കോടി രൂപയും അനുവദിച്ചു. 

Related News