റഷ്യയുടെ എണ്ണ വാങ്ങരുതെന്ന നിലപാടില്‍ ഉറച്ച് അമേരിക്ക: ആശങ്കയിൽ ഇന്ത്യ

  • 19/03/2022


ന്യൂ ഡൽഹി: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയുടെ എണ്ണ വാങ്ങരുതെന്ന നിലപാടില്‍ അമേരിക്ക ഉറച്ചു നിന്നതോടെ ഇന്ത്യ ആശങ്കയില്‍. അമേരിക്കയുടെ മുന്നറിയിപ്പിനിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

മുപ്പത് ലക്ഷം ബാരലാണ് ഒടുവില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കൊവിഡ് കാരണം പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പദ് രംഗത്തിന് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ആശ്വാസകരമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇന്ത്യ മാത്രമല്ല, പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ട്. 

റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി ജര്‍മനി ഇപ്പോഴും തുടരുകയാണ്. ഉപരോധം തുടരുന്നതിനിടെ റഷ്യയില്‍ നിന്ന് ഇന്ത്യ പ്രതിരോധ സാമഗ്രികള്‍ വാങ്ങിയിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് ആശ്വാസമാണ്. എന്നാല്‍, റഷ്യയുമായുള്ള ഇടപാടിനെ അമേരിക്ക എതിര്‍ക്കുന്നതിലും ആശങ്കയുണ്ട്.

Related News