പാക് സൈനിക ഡിപ്പോയില്‍ സ്ഫോടനം

  • 20/03/2022


ലാഹോര്‍: പാക് സൈനിക ഡിപ്പോയില്‍ സ്ഫോടനം. പാകിസ്ഥാനിലെ സിയാല്‍കോട്ടിലാണ് ഉഗ്രസ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്. സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. 

സ്ഫോടനം ഉണ്ടായത് വെടിമരുന്ന് സംഭരണശാലയില്‍ ആണെന്നും ഇവിടെ നിന്ന് തീയാളി കത്തുകയാണെന്നും ദ ഡെയ്‍ലി മിലാപ് എഡിറ്റര്‍ ട്വീറ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ കന്‍റോണ്‍മെന്‍റ് ഏരിയയക്ക് അടുത്തായി സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. 

Related News