ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ കണ്ണുകെട്ടിയ ശേഷം കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; യുവതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസ്

  • 24/03/2022

ലസ് വേഗസ്‍: ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ കണ്ണുകെട്ടിയ ശേഷം കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലസ് വേഗസിലാണ് സംഭവം ഉണ്ടായത്. യുവാവിന്റെ കഴുത്തില്‍ രണ്ട് തവണ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തില്‍ 21 വയസുകാരിയായ നിക നികോബിന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. 

പ്ലെന്‍റ്റി ഓഫ് ഫിഷ് എന്ന ഡേറ്റിങ് സൈറ്റ് വഴിയാണ് നിക യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചു. രണ്ട് പേരും സണ്‍സെറ്റ് സ്റ്റേഷന്‍ എന്ന ഹോട്ടലിലെത്തുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് നികയും യുവാവും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ലൈറ്റുകള്‍ ഓഫാക്കുകയും യുവാവിന്റെ കണ്ണ് കെട്ടാമെന്നും യുവതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കണ്ണുകള്‍ മൂടിയ ശേഷം തന്റെ പേഴ്‍സില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവാവിന്റെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. കഴുത്തില്‍ രണ്ടിടങ്ങളിലായാണ് യുവാവിന് കത്തികൊണ്ടുള്ള മുറിവേറ്റത്. 

വേദനിച്ചപ്പോള്‍ മാത്രമാണ് യുവാവിന് കാര്യം മനസിലായത്. ഉടന്‍ തന്നെ യുവതിയെ തള്ളിമാറ്റി പൊലീസ് സഹായത്തിനായി 911ല്‍ വിളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് തവണ കുത്തിയ ശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ നിക, താന്‍ ഒരാളെ കുത്തിയതായി ഹോട്ടലിലെ ഒരു ജീവനക്കാരനോട് പറയുകയും ചെയ്‍തു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവതി കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഇറാന്റെ സേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോറിലെ ഖുദ്‍സ് ഫോഴ്‍സിന്റെ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്‍തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന്റെ മേല്‍ പ്രതികാരം ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ അനീതികള്‍ സംഭവിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞതായി പൊലീസിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. 

Related News