രണ്ടാം ദിനവും സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞു ജനം; സമരം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് ഗതാഗത മന്ത്രി

  • 25/03/2022

തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തിനെതിരെ വിമര്‍ശനവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമരം ശരിയാണോ എന്ന് ബസ് ഉടമകള്‍ ആലോചിക്കണമെന്നും ഇപ്പോള്‍ നടക്കുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും മന്ത്രി പറഞ്ഞു.


നിരക്ക് വര്‍ധന തത്വത്തില്‍ തീരുമാനിച്ചിട്ടും സമരം ചെയ്യുന്നത് അപക്വമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ട. ഉള്ള സൗകര്യംവെച്ച്‌ കെഎസ്‌ആര്‍ടിസി പരമാവധി സര്‍വീസ് നടത്തും. പല ജില്ലകളിലും ബസുകള്‍ ഓടുന്നുണ്ട്. ഇന്ന് വൈകുന്നേരം മുതല്‍ ഭൂരിഭാഗം ബസുകളും ഓടുമെന്നാണ് കരുതുന്നത്.

സമരക്കാരോട് പറയാനുള്ളതെല്ലാം പറഞ്ഞു. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയട്ടെ. സമരം പ്രഖ്യാപിച്ച ശേഷം ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 30ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനമുണ്ടാവൂ എന്നും മന്ത്രി വ്യക്തമാക്കി.

Related News