ആയിരത്തിലേറെ പോൺ സിനിമകളിൽ അഭിനയിച്ച് പ്രശസ്തനായി; ഒടുവില്‍ ദൈവവഴിയേക്ക്, ഇപ്പോള്‍ ക്രിസ്ത്യന്‍ പാസ്റ്റർ

  • 01/04/2022

പോണ്‍ താരത്തില്‍ നിന്നും പാസ്റ്ററിലേക്കുള്ള പരിവര്‍ത്തനമാണ് ജോഷ്വ ബ്രൂം എന്ന വ്യക്തിയുടെ ജീവിതകഥയെ വ്യത്യസ്തമാക്കുന്നത്. 1000ത്തിലധികം പോൺ സിനിമകളിൽ അഭിനയിച്ച ജോഷ്വ ബ്രൂം തന്റെ ജോലി ഉപേക്ഷിച്ച് പിന്നീട് സുവിശേഷ പ്രാസംഗികനാകുകയായിരുന്നു. 

അഞ്ച് വർഷത്തിലേറെയായി നീലച്ചിത്ര നിർമാണ മേഖലയിലായിരുന്നു ജോഷ്വ ബ്രൂം. റോക്കോ റീഡ് എന്ന പേരിൽ അഭിനയിക്കുന്ന ജോഷ്വ ബ്രൂം ഒട്ടേറെ നീലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2012-ൽ പക്ഷെ ഈ മേഖല ജോഷ്വാ ഉപേക്ഷിച്ചു. തനിക്ക് മുൻ തൊഴിൽ വലിയ തരത്തിലുള്ള മാനസിക ആഘാതം ഉണ്ടാക്കി എന്നാണ് ഇയാള്‍ പറയുന്നത്.

ഞാൻ ആരാണെന്ന ചിന്ത എനിക്ക് നഷ്ടപ്പെട്ടിരുന്നു. എല്ലാം കള്ളത്തരങ്ങളും സാങ്കൽപ്പികവുമായിരുന്നു. എനിക്ക് എന്റെ ജീവൻ തന്നെ എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനുള്ള ധൈര്യമില്ലായിരുന്നു. ബ്രൂം പറയുന്നു. ഇപ്പോൾ 39 വയസ്സാണ് ബ്രൂമിന്. ഹോളിവുഡ് സിനിമയിൽ അഭിനേതാവ് ആകണമെന്നായിരുന്നു ബ്രൂമിന്റെ ആഗ്രഹം. പക്ഷേ ചെന്ന് പെട്ടത് പോൺ വ്യവസായത്തിലാണ്. 

'ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കവെ ഒരു കൂട്ടം സ്ത്രീകളാണ് തന്നെ പോണ്‍ സിനിമയിൽ ഭാഗമാകാൻ വിളിച്ചത്. ഒരു സിനിമയിൽ അഭിനയിച്ചാൽ ഹോളിവുഡിൽ അവസരം ലഭിക്കുമെന്ന് അവർ പറഞ്ഞു. പക്ഷേ പിന്നീട് അത് തന്നെ ചെയ്യേണ്ടി വന്നു. പെട്ടെന്ന് തന്നെ പ്രശസ്തനായ പോൺ താരമായി. പണം ഒരുപാട് സമ്പാദിച്ചു. ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ പോയി. പക്ഷേ ജീവിതം സന്തോഷകരമായിരുന്നില്ല. ഉള്ളിൽ എപ്പോഴും ശൂന്യത അനുഭവപ്പെട്ടു. 
2012–ൽ വ്യവസായം ഉപേക്ഷിച്ചു. 2014–ലാണ് ഹോപ്പ് എന്ന സ്ത്രീയെ പരിചയപ്പെടുന്നത്. തന്റെ ഭൂതകാലത്തെക്കുറിച്ച് ഹോപ്പിനോട് വെളിപ്പെടുത്തി. ഹോപ്പ് ഒരു പള്ളിയിൽ എന്നെ കൊണ്ടുപോയി. അതോടെ ജീവിതം മാറി. ആത്മീയ പാതയിലായി ജീവിതം. 2016–ൽ ഹോപ്പിനെ വിവാഹം ചെയ്തു'. ബ്രൂം ന്യൂ യോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തി.

 ബ്രൂമിനും ഹോപ്പിനും മൂന്ന് കുട്ടകളുണ്ട്. ബ്രൂം നിലവിൽ അയോവയിലെ സെഡാർ റാപ്പിഡിലുള്ള ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ പാസ്റ്ററാണ്, കൂടാതെ രാജ്യത്തുടനീളം പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു. പോഡ്‌കാസ്റ്റും 50,000-ത്തിലധികം ഫോളോവേഴ്‌സുള്ള ജനപ്രിയ ഇൻസ്റ്റാഗ്രാം പേജും ജോഷ്വാ ബ്രൂമിനുണ്ട്.  

Related News